മദ്യപിച്ചെത്തി ഭർത്താവ് ഭാര്യയെയും മക്കളെയും മർദ്ദിക്കുന്നെന്ന് പരാതി;    അന്വേഷിക്കാനെത്തിയ പോലീസുകാരനെ അടിച്ചുവീഴ്ത്തി

author-image
neenu thodupuzha
New Update

കോട്ടയം: പാമ്പാടിയില്‍ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരനെ ഗൃഹനാഥന്‍ മര്‍ദിച്ചു. പാമ്പാടി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതിനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി 12നായിരുന്നു  സംഭവം.

Advertisment

പാമ്പാടി നെടുംകുഴി സ്വദേശി സാം എന്നയാളാണ്  മര്‍ദിച്ചത്. സാമിന്റെ ഭാര്യ രാത്രി പോലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുകയും ഭര്‍ത്താവ് തന്നെയും മക്കളെയും മര്‍ദിക്കുകയാണെന്ന് പരാതി പറയുകയുമായിരുന്നു.

publive-image

ഇതേത്തുടര്‍ന്ന് ജിതിനും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും നെടുംകുഴിയിലെ സാമിന്റെ വീട്ടിലെത്തി. എന്നാല്‍,  പോലീസുകാരെ കണ്ടയുടന്‍ മദ്യലഹരിയിലായിരുന്ന സാം  ജിതിനെ അടിച്ചുവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ജിതിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാമിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും  കേസെടുത്തതായും പോലീസ് അറിയിച്ചു.

Advertisment