ഗര്‍ഭധാരണം മുതല്‍ പ്രസവിക്കുന്നതു വരെയാണ് പ്രശ്‌നങ്ങളെന്നാണോ കരുതുന്നത്. എന്നാല്‍, പ്രസവശേഷവും സ്ത്രീകള്‍ക്ക് നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്.
മുടികൊഴിച്ചില്‍
പ്രസവശേഷം ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം കനത്ത മുടി കൊഴിച്ചില്‍ നേരിടേണ്ടിവന്നേക്കും. ഇങ്ങനെ മുടി കൊഴിയുന്നതിനെ ടെലോജന്‍ എഫ്‌ളുവിയമെന്നാണ് വിളിക്കുന്നത്. പ്രസവശേഷം മുടികൊഴിച്ചില്‍ വര്‍ധിക്കാനും കാരണമിതാണ്.
സാധാരണയായി ഈ അവസ്ഥ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഭേദമാകും. എന്നാല്‍, ശരിയായ ഭക്ഷണക്രമത്തിലൂടെ നിങ്ങള്‍ക്കിത് തടഞ്ഞുനിര്‍ത്താനാകും. ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.
ലൈംഗികാരോഗ്യം
പ്രസവത്തിനു ശേഷമുള്ള ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ലൈംഗികാസക്തി അത്ര തൃപ്തികരമായിരിക്കില്ല. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം അവര്‍ വളരെയധികം പ്രകോപിതരാകും. അതിനാല്‍ ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിച്ചേക്കാവുന്ന സങ്കീര്‍ണമായ ഘട്ടമാണ്. ഈ ഘട്ടത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനും നവജാതശിശു സംരക്ഷണത്തിലൂടെ അതിനെ സന്തുലിതമാക്കാനും ആരോഗ്യകരമായ മാനസികാവസ്ഥ വളര്‍ത്തേണ്ടത് വളരെ പ്രധാനമാണ്.
മുലയൂട്ടലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കാരണം ലിബിഡോയുടെ അളവ് കുറയുന്നതിലൂടെ ലൈംഗികബന്ധത്തിനിടെ വേദന വര്‍ധിക്കും. കുഞ്ഞ് ജനിച്ച് കുറച്ച് ദിവസത്തേക്ക് മൂത്ര ചോര്‍ച്ചയുമുണ്ടാകാം.
പ്രസവാനന്തര വിഷാദം
സ്ത്രീകള്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് വിഷാദം. കുഞ്ഞുണ്ടാകുന്നത് വലിയ സന്തോഷകരമാണെങ്കിലും ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് പ്രസവാനന്തര വിഷാദരോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍. 30 വയസ്സിനു ശേഷം കുട്ടികളെ പ്രസവിക്കുന്ന അമ്മമാരിലാണ് ഇത് സാധാരണയായി കൂടുതലായി കാണുന്നത്. കോപം, നിരാശ, മരവിപ്പ് മുതലായവയുടെ തുടര്‍ച്ചയായ തോന്നല്‍ അവരെ പ്രസവാനന്തര വിഷാദത്തിലേക്ക് നയിക്കും.
ചര്‍മ്മ പ്രശ്‌നങ്ങള്‍
ഗര്‍ഭധാരണം നിങ്ങളുടെ ശരീരത്തിലും ചര്‍മ്മത്തിലും തിളക്കത്തിന് കാരണമാകുമെന്നു പറയുമെങ്കിലും ഇത് എല്ലായ്‌പ്പോഴും അങ്ങനെയല്ല. ഗര്‍ഭകാലത്ത് മുഖക്കുരു വളരെ സാധാരണമാണ്. മുഖത്തും കഴുത്തിലുമൊക്കെ ചാരനിറത്തിലുള്ള, കറുത്ത നിറത്തിലുള്ള പാടുകളുമുണ്ടാകാം.
പ്രസവശേഷമുണ്ടാകാവുന്ന മറ്റൊരു ചര്‍മ്മപ്രശ്‌നമാണ് മെലാസ്മ. പ്രത്യേകിച്ച് ആദ്യത്തെ കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ചര്‍മ്മം വിളറിയതോ ചാരനിറമോ ആയി തോന്നുകയും ചെയ്യുന്നു. കാലക്രമേണ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നേരെയാകുമ്പോള്‍ ഈ ചര്‍മ്മ പ്രശ്‌നങ്ങളും മാറും.