പള്ളിയിൽ നിന്ന് വീട്ടിലേക്കു നടന്നുപോയ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു കടന്നു; കവർച്ച നടത്തിയത് ബൈക്കിൽ മുഖംമൂടി ധരിച്ചെത്തിയ യുവാക്കൾ

author-image
neenu thodupuzha
New Update

തിരുവനന്തപുരം: ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണമാല  പൊട്ടിച്ചു കടന്നു. പന്നിയോട് കുളവുപാറ കിഴക്കേക്കര വീട്ടിൽ ഗോമതി(61)യുടെ മാലയാണ് ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം പൊട്ടിച്ച് കടന്നത്.

Advertisment

publive-image

ഞായറാഴ്ച രാവിലെ 10.30നു നടന്നു പള്ളിയിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന ഗോമതിയുടെ പിന്നാലെയെത്തിയ ബൈക്ക് കുളവുപാറയിൽ വിജനമായ വഴിയിൽ വച്ച് അടുത്ത് നിർത്തി.

പിന്നിലിരുന്നയാൾ അപ്രതീക്ഷിതമായി ഗോമതിയുടെ മുന്നിൽ ചാടിവീണ് രണ്ടു കൈകൊണ്ടും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഉടൻ ബൈക്കിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. പരാതിയെത്തുടർന്ന്  പോലീസ് സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

Advertisment