തമാശയ്ക്കു പോലും ഭാര്യയോട് ഈ കാര്യങ്ങള്‍ പറയല്ലേ...

author-image
neenu thodupuzha
Updated On
New Update

പരസ്പരം പറയുന്ന ചില വാക്കുകള്‍ കയ്‌പേറിയ വാക്കുകള്‍ വരെ ഒരു ദാമ്പത്യ ബന്ധം തകരാന്‍ കാരണമായേക്കാം. തമാശയായി പറയുന്ന കാര്യങ്ങള്‍ വരെ പങ്കാളിയെ ദേഷ്യം പിടിപ്പിച്ചെന്നുവരാം. ഇതുമൂലം ബന്ധം ദുര്‍ബലമാകുകയും ബന്ധം തകരുന്നതിന് വരെ കാരണമാകുന്നു. എന്നാല്‍, ഒരു ബന്ധം സുഗമമായി നീങ്ങാന്‍ ഭര്‍ത്താവ് ഭാര്യയോട് പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം...

Advertisment

 

publive-image

സ്വന്തം കുടുംബത്തെ മോശമാക്കി സംസാരിക്കുന്നത് 

നിങ്ങളില്‍ നിന്നാണ് ഭാര്യ നിങ്ങളുടെ കുടുംബത്തെക്കുറിച്ച് കൂടുതല്‍ അറിയുകയുള്ളൂ. അതിനാല്‍, ഭര്‍ത്താവ് ഒരിക്കലും ഭാര്യയോട് സ്വന്തം കുടുംബത്തെക്കുറിച്ച് മോശമായി സംസാരിക്കരുത്. കുടുംബത്തെക്കുറിച്ചുള്ള ധാരണ നന്നായി നിലനില്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഭാര്യയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ല. അതുപോലെ തന്നെ ഒരിക്കലും നിങ്ങള്‍ ഭാര്യയുടെ കുടുംബത്തെയും അവഗണിക്കരുത്.

publive-image

ഡിവോഴ്‌സ്

വഴക്കിടുമ്പോള്‍ ദമ്പതികള്‍ തമാശയായോ ദേഷ്യത്തിലോ പരസ്പരം വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും. എന്നാല്‍, ഒരിക്കലും വിവാഹമോചനത്തെക്കുറിച്ച് ഭീഷണിപ്പെടുത്തി സംസാരിക്കരുത്. ഇത് പങ്കാളിക്കൊപ്പം ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന തോന്നലുണ്ടാക്കാം. ഇത് ഭാര്യമാരില്‍ വിഷമമുണ്ടാക്കുകയും ബന്ധം വഷളാക്കുകയും ചെയ്യും.

publive-image

ബോഡി ഷെയ്മിംഗ് 

ഭാര്യയുടെ ശരീരത്തെ ഒരിക്കലും മോശമാക്കി പറയരുത്. ലോകത്ത് ഒരു വ്യക്തിയും എല്ലാം തികഞ്ഞവരല്ല. പ്രകടമായും പ്രകടമല്ലാതെയും എല്ലാവര്‍ക്കുമുണ്ട് ഓരോ കുറവുകള്‍. അതുകൊണ്ടു തന്നെ ഒന്നുകൊണ്ടും പങ്കാളിയുടെ രൂപത്തെക്കുറിച്ച് ഒരിക്കലും അഭിപ്രായം പറയരുത്. ഇങ്ങനെ ചെയ്യുന്നത് ഭാര്യയുടെ ബഹുമാനത്തെ വ്രണപ്പെടുത്തുകയും നിങ്ങളോടുള്ള മമതയും സ്‌നേഹത്തിലും മങ്ങലേല്‍പ്പിക്കുകയും ചെയ്യും. എന്നാല്‍, അവരെ കൂടുതല്‍ മനോഹരമായി കാണപ്പെടാന്‍ അവരെ നിര്‍ബന്ധിക്കുന്നത്, അവരുടെ രൂപത്തെക്കുറിച്ച് അഭിപ്രായം പറയുന്നതൊക്കെ  വേദനയും ആത്മവിശ്വാസക്കുറവുമുണ്ടാക്കിയേക്കാം. ഭാര്യയെ അവരായിക്കണ്ട് സനേഹിക്കാനും അഭിനന്ദിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്.

publive-image

ഭരിക്കരുത്

വിവാഹ ജീവിതത്തില്‍ ഇരുവര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്. അതില്‍ കൂടുതലോ കുറവോ ഇല്ല. അതിനാല്‍ത്തന്നെ ഭരിക്കുന്ന രീതിയില്‍ ഭാര്യയോട് സംസാരിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ അഭാവത്തില്‍ ഭാര്യക്ക് എന്ത് സംഭവിക്കുമെന്ന് പറയുകയോ ഭാര്യയുടെ മുന്നില്‍ കൂടുതല്‍ പ്രാധാന്യം കാണിക്കുകയോ ചെയ്യുന്നത് ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാക്കിയേക്കാം.

publive-image

താരതമ്യം ചെയ്യുന്നത് 

പലരും തങ്ങളുടെ പങ്കാളിയോട് കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. അവരുടെ മുന്‍കാല ബന്ധത്തെക്കുറിച്ചും പറയും. എന്നാല്‍, ഇക്കാര്യം ഒരിക്കലും ഭാര്യയോട് പറയരുത്. ചിലപ്പോള്‍ നിങ്ങള്‍ അവരെ നിങ്ങളുടെ ഭാര്യയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങും. ഇത് ഭാര്യയെ വേദനിപ്പിക്കുകയും ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും ചെയ്യും.  ഈ രീതിയില്‍ മാത്രമല്ല. മറ്റുള്ളവരുമായും ഒരു കാര്യത്തിലും താരതമ്യം പാടില്ല. മറിച്ച് പ്രശംസിക്കുകയാണ് വേണ്ടത്.

publive-image

അപമാനിക്കപ്പെട്ട സാഹചര്യം പറയരുത് 

നമ്മള്‍ പല സാഹചര്യങ്ങളിലൂടെയും സഞ്ചരിക്കുന്നവരാണ്. എന്നാല്‍, നിങ്ങള്‍ എവിടെയെങ്കിലും അപമാനിക്കപ്പെട്ടാല്‍ ഭാര്യയോട് അക്കാര്യം പറയരുത്. മിക്ക സ്ത്രീകളും വികാരഭരിതരാണ്. അതിനാല്‍ത്തന്നെ ഇതവരില്‍ തീര്‍ച്ചയായും വിഷമത്തിന് ഇടയാക്കും. അതിനാല്‍ത്തന്നെ ഇത്തരം കാര്യങ്ങള്‍ പരമാവധി സ്വയം കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം.

Advertisment