15,000 രൂപ, നാലു പവന്‍ മാല, മൊബൈൽ ഫോൺ; ചെങ്ങന്നൂരില്‍ മൂന്നു വീടുകളില്‍ കവര്‍ച്ചയും കവര്‍ച്ചാ ശ്രമമവും

author-image
neenu thodupuzha
New Update

ചെങ്ങന്നൂര്‍: നഗരത്തില്‍ വീട്ടില്‍ കവര്‍ച്ചയും മൂന്നു വീടുകളില്‍ മോഷണശ്രമമവും നടന്നു. കല്ലുവരമ്പ്, പാണ്ഡവന്‍പാറ ഭാഗങ്ങളിലാണ് കവര്‍ച്ചയും മോഷണശ്രമവും നടന്നത്.

Advertisment

publive-image

നഗരസഭ 22-ാം വാര്‍ഡില്‍ കല്ലുവരമ്പ് ജങ്ഷനില്‍ പള്ളിത്താഴെ ബിജുവിന്റെ വീടിനോട് ചേര്‍ന്നുള്ള കടയുടെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് മേശയ്ക്കുള്ളില്‍ നിന്നും 15,000 രൂപയും നാലു പവന്‍ മാലയും കവര്‍ന്നു. മേശയുടെ പൂട്ടും തകര്‍ത്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നിനും  രണ്ടിനുമിടയിലായിരുന്നു സംഭവം. സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കല്ലുവരമ്പില്‍ വ്യാഴാഴ്ച പുലര്‍ച്ചെ വീടിന്റെ ജനാലയുടെ ഗ്ലാസ് ഉയര്‍ത്തി മോഷണശ്രമം നടന്നിരുന്നു. പാണ്ഡവന്‍പാറയില്‍ വ്യാഴാഴ്ച്ച രാത്രി അടുക്കള വാതിലിലൂടെ ഉള്ളില്‍ കടന്ന മോഷ്ടാവിനെക്കണ്ട് യുവതി നിലവിളിച്ചു. ഇതിനെത്തുടര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. പാണ്ഡവന്‍പാറയില്‍ വെള്ളിയാഴ്ച രാത്രി വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കവര്‍ന്നതായും പരാതിയുണ്ട്.

Advertisment