ഒഴിഞ്ഞ പുരയിടത്തില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി നശിപ്പിച്ചു

author-image
neenu thodupuzha
Updated On
New Update

പീരുമേട്: കുമളി തേക്കടി കവലയില്‍ ഒഴിഞ്ഞ പുരയിടത്തിലെ കഞ്ചാവ് ചെടി നശിപ്പിച്ചു.

Advertisment

publive-image

പീരുമേട് എക്‌സൈസ്  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാറും സംഘവും നടത്തിയ റെയ്ഡില്‍ തേക്കടി കടത്തനാടന്‍ കളരിയുടെ മുന്‍വശമുള്ള കൃഷി ചെയ്യാത്ത പുരയിടത്തിനകത്തു കണ്ടെത്തിയ 200 സെന്റിമീറ്റര്‍ നീളമുള്ള ഒരു കഞ്ചാവ് ചെടിയാണ് നശിപ്പിച്ചത്.

പ്രതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. റെയ്ഡില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാര്‍, സിവില്‍ എക്സൈസ്  ഓഫീസര്‍ ബി. ഷഫീക്ക്, എ. ഷിയാദ് എന്നിവര്‍ പങ്കെടുത്തു.

Advertisment