നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ മെഹന്ദി ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു

author-image
neenu thodupuzha
New Update

കോഴിക്കോട്: നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) ബുധനാഴ്ച മുതൽ മെഹന്ദി ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു. 2023 മെയ് 10 മുതൽ മെയ് 20 വരെ എൻസിഡിസി ആണ് മെഹന്ദി ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നത്.

Advertisment

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെഹന്ദി ഡിസൈൻ ചെയ്യുന്നതിന്റെ 3 മിനിറ്റ് വീഡിയോ എടുത്ത് അത് 20/05/2023-ന് (4 PM) മുമ്പ് +919188873621 എന്ന നമ്പറിലേക്ക് അയയ്ക്കാം. ഏറ്റവും നല്ല വീഡിയോ അയക്കുന്നവർക്ക് ആകർഷകമായ സമ്മാനം നേടാം.

publive-image

ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ് എൻസിഡിസി എന്നത് ശ്രദ്ധേയമാണ്.

Advertisment