സമ്പൂര്‍ണ്ണ സാനിറ്ററി നാപ്കിന്‍ മുക്ത പഞ്ചായത്ത്; ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു 

author-image
neenu thodupuzha
New Update

ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ സാനിറ്ററി നാപ്കിന്‍ മുക്ത പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെവി ബിന്ദു തുടക്കം കുറിച്ചു. യോഗത്തിന്റെ ഉദ്ഘാടനം കോട്ടയം എംപി തോമസ് ചാഴികാടന്‍ നിര്‍വ്വഹിച്ചു.

Advertisment

പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 500 വനിതകള്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് വാങ്ങി നല്‍കിയത്. സാനിറ്ററി നാപ്കിന്‍ ഉണ്ടാക്കുന്ന മാലിന്യ പ്രശ്നങ്ങള്‍ ഒരു പരിധിവരെ തടയുവാനും സ്ത്രീകളെ സുരക്ഷിതവും ശുചിത്വവുള്ള മെന്‍സ്ട്രല്‍ പീരിയഡ് നേരിടുന്നതിന് പര്യാപ്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

publive-image

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പരിശീലനവും നിര്‍വ്വഹണ ഉദ്യോഗസ്ഥയായ കെ ആര്‍ നാരായണന്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ജെസ്സി ജോയ് സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ വനിതകള്‍ക്ക് നല്‍കി.

150000/- രൂപയുടെ പദ്ധതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയത്. തുടര്‍ വര്‍ഷങ്ങളിലും പദ്ധതിയ്ക്കായി തുക വകയിരുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി. സ്റ്റീഫന്‍ അറിയിച്ചു.

Advertisment