ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയില‍്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ വനിതകള്‍ക്ക് ഓട്ടോ വാങ്ങുന്നതിന് സബ്സിഡി എന്ന പദ്ധതി പ്രകാരം വാങ്ങിയ ഇലക്ട്രിക് ഓട്ടോ ഗുണഭോക്താവിന് കൈമാറി. ഉഴവൂര്‍ ബ്ലോക്ക് പ്രസിഡന്‍റ് ജോണ്‍സണ്‍ പുളിക്കീല്‍ ഓട്ടോയുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി എം മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഡോ. സിന്ധുമോള്‍ ജേക്കബ്, ബ്ലോക്ക്. സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍ പി.എന്‍. രാമചന്ദ്രന്‍, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഏലിയാമ്മ കുരുവിള, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ തങ്കച്ചന്‍ കെഎം, ന്യൂജന്‍റ് ജോസഫ്, അഞ്ജു പി ബെന്നി, മെമ്പർമാരായ ജസീന്ത പൈലി, സുരേഷ് വിടി, സിറിയക് കല്ലട, ബിനു ജോസ്, മേരി സജി, ബിന്‍സി അനില്‍, ശ്രീനി തങ്കപ്പന്‍, സെക്രട്ടറി സുനില്‍ എസ്, നിര്‍വ്വഹണ ഉദ്യോഗസ്ഥയായ വിഇഒ ലിഷ പി ജോസ്, വിഇഒ കപില്‍ കെഎ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉഴവൂർ ഗ്രാമപഞ്ചായത്ത് 13-ാം വർഡിലെ സിന്ധുമോള്‍ റ്റി, ആച്ചിക്കല്‍ എന്നയാളാണ് പഞ്ചായത്ത് ധനസഹായത്താല്‍ ഇ- ഓട്ടോ സ്വന്തമാക്കിയത്. 60000/- രൂപ സബ്സിഡിയായി പഞ്ചായത്ത് നല്‍കി. വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടി പദ്ധതി സ്വയം പര്യാപ്തത നേടുന്ന സ്ത്രീകളുടെ ഉന്നമനത്തിനെ ലക്ഷ്യമിടുന്നതായി പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍ അറിയിച്ചു.