New Update
ആലപ്പുഴ: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കേസില്‍ നാല്‍പത്തിയേഴുകാരന് 46 വര്‍ഷം കഠിനതടവും പിഴയും.
Advertisment
2015 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പാണ്ടനാട് വില്ലേജില്‍ തിരുമംഗലത്ത് ഹരികുമാറിനെയാണ് ആലപ്പുഴ സ്‌പെഷല്‍ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്.
പതിനാറില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് 15 വര്‍ഷം, കുറ്റകൃത്യം ആവര്‍ത്തിച്ചതിന് 15 വര്‍ഷം, ഗര്‍ഭിണിയാക്കിയതിന് 15 വര്‍ഷം, ക്രിമിനല്‍ ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിനു രണ്ടു വര്‍ഷം എന്നിങ്ങനെയാണ് ശിക്ഷ. ഇവ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2,00,000 രൂപ നഷ്ടപരിഹാരമെന്ന നിലയില്‍ പ്രതി കുട്ടിക്കു നല്‍കണം. പിഴയൊടുക്കിയില്ലെങ്കില്‍ രണ്ടു വര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ ഹാജരായി.