അടിമാലിയിൽ വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞു; അഞ്ചു പേര്‍ക്ക് പരുക്ക്

author-image
neenu thodupuzha
New Update

അടിമാലി: വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പെട്ട വിനോദ സഞ്ചാരിയായ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആംബുലന്‍സ് മറിഞ്ഞ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരുക്ക്.

Advertisment

publive-image

ആലപ്പുഴ അറവുകാട് സ്വദേശി പുത്തന്‍ചിറയില്‍ യദു ജയനാ(20)ണ് പന്ത്രണ്ടാംമൈലിലെ അമ്മാവന്‍ കുത്തിലെ വെള്ളചാട്ടത്തില്‍ നിന്നും താഴേക്കു വീണത്. യദുവിനെ ആശുപത്രിയിലേക്ക് കാെണ്ടു പോകും വഴിയുണ്ടായ അപകടത്തില്‍ അടിമാലി അഗ്നിരക്ഷാ സേനയിലെ ഫയര്‍മാന്‍മാരായ വൈക്കം ഇല്ലിചോട്ടില്‍ സനീഷ് (36), തിരുവനന്തപുരം കിളിമാനൂര്‍ വട്ടപ്പാറയില്‍ സണ്ണി (36), ആംബുലന്‍സ് ഡ്രൈവര്‍ നഗില്‍ (28), രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പത്താംമൈല്‍ പള്ളിക്കരയില്‍ ഗിരീഷ് (36) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇന്നലെ വൈകിട്ട് നാലിനായിരുന്നു  സംഭവം. വെള്ളച്ചാട്ടത്തില്‍ പെട്ടവരെ എറണാകുളം, കോട്ടയം മേഖലയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

യദുവിനൊപ്പമുണ്ടായിരുന്ന 12 പേര്‍ അടിമാലിക്കു സമീപം പന്ത്രണ്ടാംമൈലിലെ അമ്മാവന്‍ കുത്തിലെ വെള്ളചാട്ടത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ കുളിക്കാന്‍ എത്തി. സംഘം പാറയിലൂടെ കയറുന്നതിനിടെ പാറയില്‍ നിന്നും വീണ് യദുവിന്റെ വാരിയെല്ല് ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായി.

അടിമാലി അഗ്നി രക്ഷാ സേനയും ആംബുലന്‍സും സംഭവ സ്ഥലത്തെത്തി യദുവിനെ രക്ഷിച്ച് ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. ചാറ്റുപാറയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ഫയര്‍മാന്‍ സണ്ണിയുടെ കൈ വിരലുകള്‍ക്ക് ക്ഷതം സംഭവിച്ചു. സനീഷിനും പരുക്കേറ്റു.

Advertisment