ലിഫ്റ്റ് നൽകാമെന്നു പറഞ്ഞ് യുവതിയെ ബൈക്കിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം: പ്രതികള്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

കോന്നി: യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

പ്രമാടം തെങ്ങുംകാവ് മല്ലശേരി തറശേരില്‍ വീട്ടില്‍നിന്ന് അങ്ങാടിക്കല്‍ വില്ലേജില്‍ ഗണപതി അമ്പലത്തിനു സമീപം മംഗലത്ത് വീട്ടില്‍ താമസിക്കുന്ന അനീഷ് കുമാര്‍(41), വള്ളിക്കോട് വാഴമുട്ടം ചിഞ്ചുഭവനം വീട്ടില്‍ രഞ്ജിത് (കുട്ടൻ-34) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26നു രാത്രി ഒന്‍പതിനാണ് സംഭവം.

publive-image

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഭര്‍ത്താവിന്റെ അടുത്തേക്കു കൊണ്ടുപോകാമെന്നു പറഞ്ഞു യുവതിയെ വീട്ടില്‍നിന്നു ബൈക്കിൽ കയറ്റി മൈതാനത്തിലെത്തിച്ചശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

publive-image

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു ഡിവെ.എസ്.പി: ടി. രാജപ്പന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

എസ്.ഐമാരായ സജു ഏബ്രഹാം, എ.ആര്‍. രവീന്ദ്രന്‍, എസ്.സി.പി.ഒ. രഞ്ജിത്, സി.പി.ഒമാരായ ബിജു വിശ്വനാഥ്, അല്‍സാം, പ്രസൂണ്‍, ഷിനു, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisment