New Update
കണ്ണൂർ: കണ്ണൂരിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാനൂർ സ്വദേശികളായ രണ്ടു യുവാക്കളെ കാപ്പ ചുമത്തി നാടു കടത്തി.
Advertisment
പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റ്യേരി കെ.സി മുക്ക് സ്വദേശി അഷിൻ (25), മൊകേരി പാത്തി പാലം എടച്ചേരി ഹൗസിൽ ഇ. പ്രവീൺ (30) എന്നിവരെയാണ് നാടു കടത്തിയത്.
അഷിൻ ആറ് ക്രിമിനൽ കേസുകളിലും പ്രവീൺ നാല് ക്രിമിനൽ കേസുകളിലും പ്രതികളാണ്.
കണ്ണൂർ ജില്ലയിൽ പ്രവേശിക്കാനും ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും പ്രതികളെ ഒരു വർഷത്തേക്ക് തടഞ്ഞു കൊണ്ടാണ് ഉത്തരവായത്.
കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തൽ നടപടി സ്വീകരിച്ചത്.