വ്യോമസേനാ വിമാനം റൺവേയിൽ കുടുങ്ങി; ലേ വിമാനത്താവളത്തിൽ സർവീസുകൾ റദ്ദാക്കി

author-image
neenu thodupuzha
New Update

ലേ: സാങ്കേതിക തകരാര്‍ മൂലം ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനം ലേ വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ കുടുങ്ങി. ഇതേത്തുടർന്ന് ലേയിലെ കുഷോക് ബകുല റിംപോച്ചെ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി.

Advertisment

publive-image

ചൊവ്വാഴ്ചയാണ് വ്യോമസേനയുടെ സി-17 വിമാനം ലേ വിമാനത്താവളത്തിന്‍റെ റണ്‍വേയില്‍ കുടുങ്ങിയത്. വിമാനത്തിന്‍റെ തകരാര്‍ പരിഹരിച്ചുവരികയാണെന്നും ബുധനാഴ്ച രാവിലെയോടെ റണ്‍വേ പ്രവര്‍ത്തക്ഷമമാകുമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍വീസുകള്‍ മുടങ്ങിയതോടെ ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് തിരിച്ച വിസ്താരയുടെ സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടതായി കമ്പനി ട്വീറ്റ് ചെയ്തു. സര്‍വീസുകള്‍ റദ്ദാക്കിയതോടെ പ്രതിഷേധവുമായി നിരവധി യാത്രക്കാര്‍ രംഗത്തെത്തി.

മുംബൈ-ലേ ഇന്‍ഡിഗോ വിമാനവും തിരിച്ചിറക്കിയതായാണ് വിവരം. സര്‍വീസുകള്‍ റദ്ദാക്കിയതോടെ പ്രതിഷേധവുമായി നിരവധി യാത്രക്കാര്‍ രംഗത്തെത്തി.

Advertisment