അടൂര്‍: എം.ഡി.എം.എയുമായി യുവാവിനെ ഡാന്‍സാഫ് സംഘവും പോലീസും ചേര്‍ന്ന് പിടികൂടി. പെരിങ്ങനാട് മേലൂട് പത്താംമൈൽ കരിംകുറ്റിക്കല്‍ സ്വരലയയില്‍ ഷൈനാ(26) ണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും അര ഗ്രാമോളം എം.ഡി.എം.എ. പിടിച്ചെടുത്തു.
സ്വന്തം ഉപയോഗത്തിന് വാങ്ങിക്കൊണ്ടുവരും വഴിയാണ് യുവാവ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഐ. മനീഷ്, എസ്.സി.പി.ഓ അനീഷ്, സി.പി.ഓ സൂരജ് എന്നിവരുടെ സംഘത്തോടൊപ്പം, ഡാന്‍സാഫ് എസ്.ഐ അജി സാമുവല്‍, എ.എസ്.ഐ അജികുമാര്‍, സി.പി.ഓമാരായ മിഥുന്‍ ജോസ്, ബിനു, ശ്രീരാജ്, അഖില്‍, സുജിത് എന്നിവരും ചേര്‍ന്നാണ് പ്രതിയെ കുടുക്കിയത്.
കഴിഞ്ഞ വര്‍ഷം ജൂെലെയില്‍ കേന്ദ്രീയ വിദ്യാലയത്തിന് സമീപമുള്ള ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവുമായി ഷൈന്‍ അടക്കം നാലു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.