കാസര്‍കോട് 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു; മൂന്നിടങ്ങളിലായി നാലു പേര്‍ അറസ്റ്റിൽ 

author-image
neenu thodupuzha
New Update

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്നിടങ്ങളിലായി 57 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. നീലേശ്വരത്തും കാസര്‍കോട് നഗരത്തിലും പുലിക്കുന്നിലുമായി നാല് പേര്‍ പൊലീസ് പിടിയിലായി.

Advertisment

publive-image

പുലിക്കുന്നില്‍ ബൈക്കില്‍ കടത്തിയ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ചെങ്കള ചേരൂര്‍ സ്വദേശി അബ്ദുല്‍ഖാദര്‍ മഹഷൂഫാ(25)ണ്  പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ‍നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചത്.

കാസര്‍കോട്  ബങ്കരകുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നായമാര്‍മൂല സ്വദേശി എം.എ. റഹ്മാന്‍ എന്നിവരെ 9,18,500 രൂപയുമായി അറസ്റ്റു ചെയ്തു. ഇതും ബൈക്കില്‍ കടത്തുകയായിരുന്നു.

മാര്‍ക്കറ്റിന് സമീപം വച്ച് നടത്തിയ പരിശോധനയിൽ  നീലേശ്വരത്ത് സ്കൂട്ടറില്‍ കടത്തുകയായിരുന്ന 18.5 ലക്ഷം രൂപ കുഴല്‍പ്പണവുമായി  ഒഴിഞ്ഞവളപ്പ് സ്വദേശി കെ.കെ.  ഇര്‍ഷാദിനെ  അറസ്റ്റ് ചെയ്തു. പരിശോധന അടുത്ത ദിവസങ്ങളിലും തുടരും.

Advertisment