New Update
ആലപ്പുഴ: യുവാവിനെ നിലവിളക്കിനു തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ അറസ്റ്റിൽ. സംഭവത്തിൽ ആലപ്പുഴ മുന്‍സിപ്പല്‍ ഇരവുകാട് വാര്‍ഡില്‍ വാടയ്ക്കല്‍ പഞ്ഞിക്കാരന്‍ വളപ്പില്‍ സഞ്ജു(27)വാണ് അറസ്റ്റിലായത്.
Advertisment
ആലപ്പുഴ സൗത്ത് ഐ.എസ്.എച്ച്.ഒ അരുണിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എസ്.ഐ രജിരാജ്, എസ്.ഐ. അനു എസ് നായര്‍, എസ്.ഐ. മോഹന്‍ കുമാര്‍, സി.പി.ഒമാരായ വിപിന്‍ദാസ്, അംബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.