രാത്രിസമയം സംശയകരമായി കണ്ട 19 വയസുകാരനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിലാസം സ്ഥിരീകരിക്കാന്‍ വീട്ടിലെത്തിയ പോലീസ് കണ്ടത് നിരോധിത പുകയില ഉത്പന്നങ്ങളുടെ ശേഖരം; ഒരാള്‍ പിടിയിൽ

author-image
neenu thodupuzha
New Update

തൊടുപുഴ: സംശയാസ്പദമായ രീതിയില്‍ രാത്രിസമയം ചുറ്റിക്കറങ്ങിയ 19 വയസുകാരനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിലാസം സ്ഥിരീകരിക്കാന്‍ വീട്ടിലെത്തിയ പോലീസ് കണ്ടത് നിരോധിത പുകയില വസ്തുക്കളുടെ ശേഖരം.

Advertisment

സംഭവത്തില്‍ വെങ്ങല്ലൂര്‍ എടത്തിപ്പറമ്പില്‍ ഷാജി(50)യെ 9000 രൂപയുടെ ഹാന്‍സുമായി തൊടുപുഴ ഡിെവെ.എസ്.പി എം.ആര്‍. മധുബാബുവും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി.

publive-image

ഇയാളുടെ മകന്‍ നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കുമായി സുഹൃത്തിനൊപ്പം തൊടുപുഴയാറിനു സമീപം നില്‍ക്കുന്നതു കണ്ടതോടെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പോലീസിനെ കണ്ട് സുഹൃത്ത് ബൈക്കുമായി രക്ഷപ്പെടുകയും ചെയ്തു.

തുടര്‍ന്നാണ് 19കാരന്‍ പറഞ്ഞ വിലാസത്തില്‍ പോലീസ് അന്വേഷിച്ചെത്തിയതും പിതാവിന്റെ പുകയില ഉത്പന്നങ്ങളുടെ ശേഖരം കണ്ടെത്തിയതും. ഷാജിക്കെതിരേ മുമ്പും  നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് കേസ് എടുത്തിട്ടുണ്ട്. തൊടുപുഴ ടൗണില്‍ പതിവായി പുകയില ഉത്പന്നങ്ങള്‍ വിറ്റിരുന്ന ഇയാളെ നാളുകളായി പോലീസ് അന്വേഷിച്ചു വരുന്നതിനിനിടെയാണ്  പിടിയിലായത്.

Advertisment