അഭിനയത്തിന് പുറമേ സംവിധാനമടക്കമുള്ള മേഖലകളിലുമൊക്കെ തിളങ്ങി നില്‍ക്കുന്ന നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അഭിമുഖങ്ങളിലൂടെ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി തിളങ്ങി നില്‍ക്കുന്ന താരം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാര്യ അര്‍പ്പിതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞ വാക്കുകളിപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. 2017 ഏപ്രിലിലാണ് ധ്യാനും അര്‍പ്പിതയും വിവാഹിതരാകുന്നത്. ഇവര്‍ക്കൊരു മകളുണ്ട്. ധ്യാനിന്റെ വാക്കുകളിങ്ങനെ...
സുഹൃത്തുക്കളായാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെടുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. അന്നൊക്കെ എനിക്ക് വേറെയും ഇഷ്ടങ്ങളുണ്ടായിരുന്നു. അതൊക്കെ അര്‍പ്പിതയ്ക്ക് അറിയാമായിരുന്നു. എന്റെ എല്ലാ കുറ്റങ്ങളും കുറവുകളും അറിയുന്ന ആളായിരുന്നു. ഒന്നു രണ്ടു സന്ദര്‍ഭങ്ങളില്‍ പൊക്കിയിട്ടുമുണ്ട്.
എന്നെ വിട്ടുപോകേണ്ട അവസ്ഥ വരെയുണ്ടായിട്ടും വിട്ടുപോയിട്ടില്ല. ചില വൃത്തികെട്ടവന്മാരെ പെണ്ണുങ്ങള്‍ക്ക് ഭയങ്കര ഇഷ്ടമായിരിക്കുമെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഇഷ്ടത്തിലായ ശേഷം എല്ലാ കാര്യങ്ങളും ഞാന്‍ അവളോട് പറയുമായിരുന്നു.
ഞങ്ങളുടെ ബന്ധം വിവാഹത്തില്‍ എത്തുമോയെന്നു അറിയില്ലായിരുന്നു. ഇന്റര്‍ കാസ്റ്റായിരുന്നു. ഞങ്ങള്‍ തീരുമാനിക്കും മുമ്പേ വീട്ടുകാരാണ് വിവാഹക്കാര്യം ആലോചിക്കുന്നത്. എന്റെ അമ്മയുമായി അര്‍പ്പിതയ്ക്ക് നല്ല ബന്ധമായിരുന്നു. അങ്ങനെ അമ്മയാണ് ഇക്കാര്യം എന്നോട് അവതരിപ്പിച്ചത്.
അച്ഛനും അമ്മയും ചേര്‍ന്നാണ് അവരുടെ വീട്ടില്‍ പോയതും സംസാരിച്ചതും വിവാഹം ഉറപ്പിച്ചതും. ജാതിയോ മതമോ ഒരിക്കലും അവിടെ വിഷയമായിരുന്നില്ല. ഇന്നുവരെ അര്‍പ്പിത എന്താണ് ജാതി, മതം എന്നത് എന്റെ വീട്ടില്‍ ചര്‍ച്ചയായിട്ടില്ല. ധ്യാനിന് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെന്ന് മാത്രമാണ് അമ്മ അച്ഛനോട് പറഞ്ഞതെന്നും ധ്യാന്‍ പറയുന്നു.