neenu thodupuzha
Updated On
New Update
ആലപ്പുഴ: വയോധികനെ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തിക്കൊലപ്പെടുത്തിയ അയല്‍വാസി അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 20-ാം വാര്‍ഡില്‍ തകിടിവെളി കോളനിയില്‍ മനു (കൊച്ചുകുട്ടന്‍-33) വാണ് പിടിയിലായത്.
Advertisment
കലവൂര്‍ കൃപാസനം കിഴക്ക് തകിടിവെളി കോളനി മോഹനനാ(70)ണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കലവൂര്‍ കൃപാസനത്തിനു മുന്നില്‍ മെഴുകുതിരി കച്ചവടം നടത്തി ഉപജീവനം നടത്തുകയായിരുന്നു കൊല്ലപ്പെട്ട മോഹനന്‍.
/sathyam/media/post_attachments/kktkiBnVBsZ9OgbpKODO.jpg)
മണ്ണഞ്ചേരി പോലീസെത്തി മോഹനനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
കലവൂര്‍ ഐ.ടി.സി. ഭാഗത്ത് സംഘം ചേര്‍ന്ന് വീട് കയറി ആക്രമണം നടത്തിയതിനും നരഹത്യ ശ്രമത്തിലും മനുവിനെതിരേ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us