തിരുവല്ല: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത വളഞ്ഞവട്ടം സ്വദേശിയെ പുളിക്കീഴ് പോലീസിന്റെ അറസ്റ്റ് ചെയ്തു.
കടപ്ര വളഞ്ഞവട്ടം ഊട്ടുപറമ്പില്‍വീട്ടില്‍ സാബു വര്‍ഗീസിനെയാണ് (45) പിടികൂടിയത്. സൗദി അറേബ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് കടപ്ര സ്വദേശി അലക്‌സ് സി. സാമുവല്‍ നല്‍കിയ പരാതിയെത്തുടർന്നാണ് പ്രതി പിടിയിലായത്.
/sathyam/media/post_attachments/mEZizf1xZstjFvin6lAM.jpg)
വിദേശ ജോലിക്കായി പണം നല്‍കിയവര്‍ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഡല്‍ഹിയിലാണെന്ന മറുപടിയാണ് സാബു വര്‍ഗീസ് നല്‍കിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പന്തളത്തുള്ളതായി പോലീസ് മനസിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾ നിരവധി പേരില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് അറിയുന്നത്. പുളിക്കിഴ് എസ്.ഐ. ജെ. ഷെജീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us