തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്ന പ്രക്ഷോഭത്തിലേക്ക്. 24 ന് സര്‍വീസ് നിര്‍ത്തിവച്ച് തൃശൂരില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തും.
ദീര്‍ഘകാലമായി സര്‍വീസ് നടത്തികൊണ്ടിരിക്കുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ കെ ഷിഫ്റ്റിനു വേണ്ടി പിടിച്ചെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
/sathyam/media/post_attachments/r79pG7o7PPcAwEebC2Qh.jpg)
വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളിലേതിനു സമാനമായി കെ.എസ്.ആര്‍.ടി.സിയിലും കണ്‍സഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു.
24 ന് തൃശൂരില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ തുടര്‍നടപടികള്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ്, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു എന്നിവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്വകാര്യ ബസുടമകളോടുള്ള സമീപനം മാറ്റണമെന്നും ഹംസ ഏരിക്കുന്നന്‍, എം.എസ്. പ്രേംകുമാര്‍,കെ.ജെ. ജോസഫ്, രാജു കരുവാരത്തില്‍ എന്നിവര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us