അർജുൻ റാം മേഘ്‍വാൾ പുതിയ നിയമമന്ത്രി; കിരൺ റിജിജു ഭൗമശാസ്ത്ര വകുപ്പ് മന്ത്രി

author-image
neenu thodupuzha
New Update

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അപ്രതീക്ഷിത അഴിച്ചുപണി. കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജിജുവിനെ മാറ്റി.

Advertisment

publive-image

കേന്ദ്ര സഹമന്ത്രി അർജുൻ റാം മേഘ്‍വാളിനെ നിയമമന്ത്രിയായി നിയമിച്ചു. അദ്ദേഹത്തിന്റെ നിലവിലെ പദവി കൂടാതെയാണ് നിയമമന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കിയത്.  കിരൺ റിജിജുവിനെ ഭൗമശാസ്ത്ര വകുപ്പ് മന്ത്രിയാക്കി.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കിരണ്‍ റിജിജുവിന് മാറ്റം. രാഷ്ട്രപതി ദ്രൗപതി മു‍ർമുവാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

Advertisment