ഞാൻ ഒരാളെ കൊന്നു സാർ, വിവാഹത്തിന് മുമ്പുള്ള ബന്ധമാണ്,  ഞാൻ തന്നെയാണ് മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞത്,  ഞാനും വേറെ വിവാഹം കഴിച്ചു, ഇപ്പോൾ ഭാര്യയെ ഉപേക്ഷിച്ച് വിവാഹം കഴിക്കണമെന്ന് പറയുകയാണ്, അതുകൊണ്ടു കൊന്നു; ചോരപുരണ്ട കത്തിയുമായെത്തി സതീഷ് പറഞ്ഞതിങ്ങനെ, ദേവികയെ ബലം പ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്

author-image
neenu thodupuzha
New Update

കാഞ്ഞങ്ങാട്: ലോഡ്ജിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  സതീഷ് യുവതിയെ ബലം പ്രയോഗിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Advertisment

കൊല്ലപ്പെട്ട ഉദുമ ബാര മുക്കന്നോത്ത് സ്വദേശിനി ദേവികയും പ്രതി സതീഷും തമ്മിൽ വിവാഹത്തിന് മുന്നേ അടുപ്പത്തിലായിരുന്നെന്നും ഒൻപത് വർഷമായി ബന്ധത്തിലായിരുന്നെന്നും  പോലീസ്.  കൊലപാതക ശേഷം പ്രതി സതീഷ് സ്റ്റേഷനിലേക്ക് കീഴടങ്ങാനെത്തിയ രംഗം ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെപി ഷൈൻ പറയുന്നതിങ്ങനെ:

publive-image

ചോരപുരണ്ട കത്തിയുമായെത്തി താൻ ഒരാളെ കൊന്നെന്ന് പ്രതി സതീഷ് പറയുകയായിരുന്നു. ചൊവ്വാഴ്ച നാല് മണി കഴിഞ്ഞപ്പോഴാണ് സതീഷ് സ്റ്റേഷനിലേക്ക് എത്തിയത്. ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞതോടെ ഓഫീസ് മുറിയിലെത്തി. ഇരിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാകാതെ പ്രതി സ്വയം പരിചയപ്പെടുത്തുകയായിരുന്നു. അതിന് പിന്നാലെ തന്നെ ഞാൻ ഒരാളെ കൊന്നെന്നും പറഞ്ഞു. താൻ കളിയാക്കുകയാണോ എന്ന് ചോദിച്ചപ്പോൾ അല്ല സർ, ഒരാളെ കൊന്നിട്ടാണ് വരുന്നതെന്ന് വീണ്ടും പറഞ്ഞു.

publive-image

ഇരിക്കാൻ പറഞ്ഞ് കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ് ദേവികയുടെ പേര് പറഞ്ഞത്. മൃതദേഹം കിടന്നിരുന്ന ലോഡ്ജിന്‍റെ വിശദാംശങ്ങൾ പറഞ്ഞ് മുറിയുടെ താക്കോലും കൈമാറി. ഇതിന് പിന്നാലെ പാന്‍റിന്‍റെ കീശയിൽ നിന്നാണ് കത്തിയെടുത്തത്. ഒരു പൊതിയിലായിരുന്നു കത്തി. ഇതുകൊണ്ടാണ് കൊന്നതെന്ന് പറഞ്ഞ് അതെടുത്ത് കാണിച്ചപ്പോൾ കത്തി നിറയെ ചോരയായിരുന്നു. ഷർട്ടിലും ഉണങ്ങിയ ചോരപ്പാട് കണ്ടിരുന്നു.

publive-image

ദേവിക മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് താൻ വന്നതെന്നും സതീഷ് പറഞ്ഞു. തങ്ങൾ തമ്മിൽ വിവാഹത്തിന് മുന്നേയുള്ള ബന്ധമാണ്. തനിക്ക് അപകടം സംഭവിച്ചപ്പോൾ താൻ തന്നെയാണ് മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞത്. പിന്നീട് ഞാനും വേറെ വിവാഹം കഴിച്ചു. ഇപ്പോൾ ഭാര്യയെ ഉപേക്ഷിച്ച് വിവാഹം കഴിക്കണമെന്ന് പറയുകയാണ്. ജീവിക്കാൻ വിടില്ലെന്ന് ആയപ്പോഴാണ് കൊന്നതെന്നും പ്രതി പറഞ്ഞെന്നും പോലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

Advertisment