New Update
തിരുവനന്തപുരം; പൂജപ്പുരയിലെ ഒബ്സര്‍വേഷന്‍ ഹോമില്‍ 17 വയസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍. ട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട് ഒബ്സര്‍വേഷന്‍ ഹോമിലെത്തിയ കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്.
Advertisment
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. വൈകിട്ട് കുട്ടികളെ റൂമില്‍ നിന്ന് പുറത്തിറക്കുന്ന സമയത്ത് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ ജനല്‍ കമ്പിയില്‍ തോര്‍ത്ത് ഉപയോഗിച്ച് കുരുക്കിട്ട് തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.