ഗുജറാത്ത്: വിവാഹിതനെന്നറിഞ്ഞപ്പോള്‍ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതിനെത്തുടർന്ന് യുവതിക്കു നേരെ കാമുകന്റെ ക്രൂര ആക്രമണം. സംഭവത്തില്‍ നികുഞ്ച് കുമാര്‍ അമൃത് ഭായ് പട്ടേല്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.
വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് പ്രതി യുവതിയുമായി പ്രണയത്തിലായത്. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ബന്ധം അവസാനിപ്പിക്കാന്‍ യുവതി തീരുമാനിക്കുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി കാമുകിയെ കേബിള്‍ കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ജനനേന്ദ്രിയത്തില്‍ മുളകുപൊടി വിതറുകയുമായിരുന്നു.
വിവരം പുറത്തുപറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തുകയായിരുന്നു.