കുടുംബ വഴക്ക്: ഭര്‍ത്താവ്  കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച ഭാര്യ ഗുരുതരാവസ്ഥയിൽ

author-image
neenu thodupuzha
Updated On
New Update

ചെറുതോണി: ഇടുക്കി മണിയാറന്‍കുടി സ്വദേശി കുളൂര്‍കുഴിയില്‍ രാജേഷ് ഭാര്യ നിഭ(29)യെ കത്രികകൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഭര്‍ത്താവിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ നിഭയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

മണിയാറന്‍കുടി സ്‌കൂള്‍ സിറ്റിയില്‍ ബുധനാഴ്ച രാവിലെ ഏഴിന് ബസ് കാത്തു നില്‍ക്കുമ്പോഴാണ് ഭര്‍ത്താവ് രാജേഷ് നിഭയെ കുത്തി വീഴ്ത്തിയത്. കൈയ്യില്‍ കരുതിയ കത്രികയുടെ പകുതി ഭാഗം ഉപയോഗിച്ചാണ് ഇയാള്‍ ഭാര്യയെ കുത്തിയത്.പുറത്തും വശങ്ങളിലുമായി ഏഴോളം കുത്തുകളേറ്റ നിഭയെ നാട്ടുകാര്‍ ചേര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചു.നിഭയുടെ ഹൃദയത്തിനും ശ്വാസകോശത്തിനും മുറിവേറ്റിട്ടുള്ളതിനാല്‍ വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരാഴ്ചയായി  രാജേഷുമായി പിണങ്ങി സ്വന്തം വീട്ടിലാണ് നിഭ താമസിക്കുന്നത്. സംശയ രോഗത്തെത്തുടര്‍ന്നുള്ള കുടുംബ വഴക്കാണ് സ്ഥിരം മദ്യപനായ പ്രതി ഭാര്യയെ കുത്താന്‍ കാരണമെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്ക് എട്ടും ആറും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. പോലീസ് കസ്റ്റഡിയിലെടുത്ത രാജേഷിനെ കോടതിയില്‍ ഹാജരാക്കി.

Advertisment