ലൈംഗികത മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ധിപ്പിക്കുകയും ചില രോഗങ്ങള്‍ക്കെതിരായ പ്രതിരോധശേഷി കൂട്ടുമെന്നും പഠനം. ആരോഗ്യകരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രോഗാണുക്കള്‍, വൈറസുകള്‍ എന്നിവയ്ക്കെതിരെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിയും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ ശരീരത്തില്‍ ഒരു നിശ്ചിത ആന്റിബോഡിയുടെ അളവ് കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു.
നല്ല രീതിയില്‍ ലൈംഗികത ആസ്വദിക്കുന്ന പങ്കാളികള്‍ക്ക് രോഗപ്രതിരോധ ശക്തി കൂടുകയും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ മറ്റുള്ളവരേക്കാള്‍ പ്രതിരോധശക്തി കൂടിയ നിലയില്‍ കണ്ടെത്തിയതായും ആരോഗ്യകരമായ സെക്‌സില്‍ ഏര്‍പ്പെടുന്നവരില്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ആന്റിബോഡിയായ 'ഇമ്യൂണോഗ്ലോബുലിന്‍ എ'യുടെ അളവ് കൂടുന്നതായുമാണ് പഠനങ്ങളുടെ റിപ്പോര്‍ട്ട്.
സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ നല്ല ഉറക്കത്തിന് സഹായിക്കും. 'പ്രോലാക്ടിന്‍' എന്ന ഹോര്‍മോണാണ് ശരീരത്തിന് ശാന്തത നല്‍കുകയും ഉറക്കത്തിന് കാരണമാകുകയും ചെയ്യുന്നത്.
പുരുഷന്മാരില്‍ കണ്ടു വരുന്ന പ്രോസ്റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാനും സെക്‌സിലൂടെ കഴിയും. മാസത്തില്‍ 20ല്‍ കൂടുതല്‍ തവണ സ്ഖലനം സംഭവിക്കുന്ന പുരുഷന്മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യതകള്‍ കുറവാണെന്നും പഠനം പറയുന്നു.
സെക്സിലൂടെയും രതിമൂര്‍ച്ഛയിലൂടെയും ഉണ്ടാവുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ വ്യക്തികള്‍ക്കിടയിലെ മാനസികമായ അടുപ്പം കൂട്ടും. 'ലവ് ഹോര്‍മോണ്‍' എന്നാണ് ഓക്സിടോസിന്‍ അറിയപ്പെടുന്നത്. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇതു വളരെ സഹായിക്കും. ഓക്‌സിടോക്‌സിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിലൂടെ സന്തോഷവും ആത്മവിശ്വാസമുണ്ടാക്കാനും സെക്‌സ് സഹായിക്കും.
ഒരു സ്ത്രീ 25 മിനിറ്റ് സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ 69.1 കാലറിയാണ് ശരീരത്തില്‍ നിന്നും പുറംതള്ളുന്നത്. സന്തോഷകരമായ ലൈംഗികജീവിതം നയിക്കുന്ന സ്ത്രീകളില്‍ പ്രതിരോധശേഷി കൂടുതലായിരിക്കും.
പ്രസവത്തിനു ശേഷം സ്ത്രീകളില്‍ യോനീപേശികള്‍ക്ക് മുറുക്കക്കുറവുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍, യോനീപേശികളെ ബലപ്പെടുത്താന്‍ സഹായകമാകുന്ന വ്യായാമങ്ങള്‍ സെക്‌സുമായി സംയോജിപ്പിച്ചാല്‍ വളരെ ഫലപ്രദമാണെന്നും വിദഗ്ധർ പറയുന്നു.
സെക്‌സ് സൗന്ദര്യം വര്‍ധിപ്പിക്കുമെന്നും കണ്ടെത്തലുകളുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും സന്തോഷകരമായ സെക്‌സ് ജീവിതം നയിക്കാത്തവരെ അപേക്ഷിച്ചു സെക്‌സ് ആസ്വദിക്കുന്നവര്‍ക്ക് ഏഴു വയസ് കുറവ് തോന്നിക്കുമെന്നാണ് റിപ്പോർട്ടുകൾ.