New Update
ഇടുക്കി: നടിനെ വിറപ്പിച്ച അരിക്കൊമ്പന് ഫാന്‍സ് അസോസിയേഷനുമായി അണക്കര ടൗണിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍. ചിന്നക്കനാല്‍ വനത്തില്‍നിന്ന് കൊണ്ടുപോയ അരിക്കൊമ്പന്റെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോര്‍ഡും ഇവര്‍ ടൗണില്‍ സ്ഥാപിച്ചു.
Advertisment
കാട് അത് മൃഗങ്ങള്‍ക്കുള്ളതാണെന്നു പറഞ്ഞാണ് കുമിളി ബി സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്.
ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടു കടത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ കാരണമെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.
അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലില്‍ എത്തുമെന്നും അപ്പോള്‍ ജനവാസ മേഖലയില്‍ കയറാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.