കച്ചവടത്തെ ബാധിക്കും, പണം വേണം; കട്ടപ്പന മാര്‍ക്കറ്റില്‍ ധ്യാൻ ശ്രീനിവാസന്‍ ചിത്രത്തിന്‍റെ സംഘട്ടന രംഗം ഷൂട്ടിംഗ് തടഞ്ഞ് വ്യാപാരികള്‍

author-image
neenu thodupuzha
New Update

കട്ടപ്പന: ധ്യാൻ ശ്രീനിവാസനെ നായകനാക്കി കട്ടപ്പനയിൽ നടക്കുന്ന മലയാള ചലച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് തടഞ്ഞു. കച്ചവടത്തെ ബാധിക്കുമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി.

Advertisment

ഇടതുപക്ഷ സംഘടനയായ കേരള വ്യാപാരി സമിതിയുടെ നേതാക്കളാണ്  നഗരസഭയുടെ മുൻകൂർ അനുമതി വാങ്ങി മാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിരുന്ന സംഘട്ടന രംഗം  തടഞ്ഞത്.

publive-image

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒ സാന എന്ന സിനിമയുടെ ചിത്രീകരണമാണ് കട്ടപ്പനയിൽ നടക്കുന്നത്. രണ്ടു ദിവസം മുമ്പ് കട്ടപ്പന നഗരസഭയിൽ നിശ്ചിത തുക അടച്ച് പച്ചക്കറി മാർക്കറ്റിനുള്ളിൽ ഷൂട്ടിംഗിന്  അണിയറപ്രവർത്തകർ അനുമതി വാങ്ങിയിരുന്നു.

രാവിലെ പ്രധാന അഭിനേതാക്കളും യൂണിറ്റംഗങ്ങളും ചിത്രീകരണത്തിനായി മാർക്കറ്റിൽ എത്തി. ഈ സമയം ഒരു വ്യാപാരി സമിതി നേതാക്കളെത്തി 30,000 രൂപ വേണമെന്നാവശ്യപ്പെട്ട് ഇവരെ തടയുകയായിരുന്നു.

ഷൂട്ടിംഗ് മുടങ്ങിയാൽ വലിയ നഷ്ടമുണ്ടാകുമെന്നതിനാൽ പണം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. വ്യാപാരി സംഘടന പണം വാങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് നഗരസഭ അധ്യക്ഷ പറഞ്ഞു.

എന്നാൽ, അണിയറ പ്രവർത്തകരിൽ നിന്നും കിട്ടിയ തുക കച്ചവടക്കാർക്ക് വീതിച്ചു നൽകിയെന്നും   കച്ചവടത്തെ ബാധിക്കുമെന്നതിനാലാണ് ഷൂട്ടിംഗ് തടഞ്ഞതെന്നുമാണ് സംഭവത്തിൽ  വ്യാപാരി സംഘടന പ്രതിനിധികളുടെ വിശദീകരണം.

Advertisment