New Update
കോഴിക്കോട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒഞ്ചിയം നെല്ലാച്ചേരി ചാരി താഴക്കുനി സുബിൻ ബാബു(30)വാണ് മരിച്ചത്. വടകര കണ്ണൂക്കര ദേശീയപാതയിൽമടപ്പളളിക്കും കേളുബസാറിനുമിടയിൽ മാച്ചിനാരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.
Advertisment
ബൈക്കിൽ മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ വ്യായാമത്തിനു പോകുകയായിരുന്നു സുബിൻ. തമിഴ്നാട് രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് മരണം. ബാബുവിന്റെയും ലളിതയുടെയും മകനാണ്. സഹോദരി: സുമി. സംസ്കാരം വ്യാഴാഴ്ച രാത്രി പത്തിന് നടക്കും.