New Update
കൊച്ചി: കോവിഡ് ബാധിച്ചു മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ സഹായമായി 57.36 ലക്ഷം രൂപ അനുവദിക്കാന്‍ ഭരണാനുമതി.
Advertisment
150 കുട്ടികള്‍ക്കു ധനസഹായം നല്‍കുന്നതിനായി 78,00,000 രൂപ അനുവദിച്ചിരുന്നു. കോവിഡ് മരണം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇനി ഈ സാമ്പത്തിക വര്‍ഷം പുതുതായി പ്രതീക്ഷിക്കുന്നതു പത്തു കേസുകള്‍ മാത്രമാണെന്നു വനിതാ ശിശു വികസന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
മൂന്നു ലക്ഷം രൂപ സ്ഥിര നിക്ഷേപമായും പ്രതിമാസം 2000 രൂപ സഹായമായും നല്‍കും. കുട്ടിയുടെ ബിരുദതലം വരെയുള്ള പഠനചെലവും സര്‍ക്കാര്‍ വഹിക്കും.
കഴിഞ്ഞ ബജറ്റില്‍ ഇതിനായി നീക്കിവച്ചിട്ടുള്ള ഒരു കോടി രൂപയില്‍നിന്നാണു ഈ തുക വിനിയോഗിക്കുന്നത്. 2000 രൂപയുടെ സഹായം 18 വയസു വരെ നല്‍കും.