കഞ്ചാവ് കേസില്‍ ഒറ്റിയതിന്റെ വൈരാഗ്യം; ചങ്ങനാശേരിയിൽ യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി ആക്രമിച്ച ഏഴുപേര്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

ചങ്ങനാശേരി: എക്‌സൈസ് സംഘത്തിന് ഒറ്റുകൊടുത്തതിന്റെ പ്രതികാരത്തില്‍ യുവാവിനെ ആക്രമിച്ച ഏഴുപേര്‍ അറസ്റ്റില്‍.

Advertisment

ഫാത്തിമാപുരം ഗ്യാസ് ഗോഡൗണ്‍ ഭാഗത്ത് തോട്ടുപറമ്പില്‍ വീട്ടില്‍  അഫ്‌സല്‍ സിയാദ് (21), പെരുന്ന ഹിദായത്ത് നഗര്‍ ഭാഗത്ത് നടുതലമുറി പറമ്പില്‍ ബിലാല്‍ മജീദ് (22), തോട്ടുപറമ്പില്‍ വീട്ടില്‍ റിയാസ് നിസാദ് (23), കുരിശുംമൂട് അള്ളാപ്പാറ ഭാഗത്ത് പുതുപ്പറമ്പില്‍ അമീന്‍ (20), ഹിദായത്ത് നഗര്‍ ഭാഗത്ത് ചതുര്‍രേവതി സൂര്യരാജ് (22), കൊല്ലം ഇടമുളയ്ക്കല്‍ തടിക്കാട് രേഷ്മ ഭവനം അരുണ്‍ െബെജു (27), ഹിദായത്ത് നഗര്‍ തോട്ടുപറമ്പില്‍ നിയാസ് നിസാദ് (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

publive-image

മലകുന്നം സ്വദേശിയായ യുവാവിനെയാണ് ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. കഞ്ചാവ് കേസില്‍ എക്‌സൈസ് സംഘത്തിന് ഒറ്റുകൊടുത്തുവെന്ന പേരിലാണ് ഇവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. 12നു വൈകിട്ടായിരുന്നു സംഭവം.

യുവാവിനെ സുഹൃത്തിന്റെ ഫോണില്‍നിന്നു എസ്.എച്ച് സ്‌കൂള്‍ ഭാഗത്തേക്ക് വിളിച്ചു വരുത്തിയ ശേഷം മര്‍ദ്ദിക്കുകയും തുടര്‍ന്ന് വാഹനത്തില്‍ കയറ്റി പല സ്ഥലങ്ങളില്‍ കറങ്ങി പണം അടങ്ങിയ പേഴ്‌സും ഫോണും തട്ടിയെടുത്തശേഷം ഹിദായത്ത് നഗര്‍ ഭാഗത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സൂര്യരാജനെ എറണാകുളത്തു നിന്നും ബിലാല്‍, റിയാസ്, അഫ്‌സല്‍, നിയാസ് എന്നിവരെ ബംഗളുരുവില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികളായ ബിലാല്‍, അഫ്‌സല്‍ എന്നിവര്‍ക്കെതിരേ ചങ്ങനാശേരി, തൃക്കൊടിത്താനം എന്നീ സ്‌റ്റേഷനുകളിലും റിയാസിനെതിരേ ചങ്ങനാശേരി സ്‌റ്റേഷനിലും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

Advertisment