New Update
ഏറ്റുമാനൂര്‍: മധ്യവയസ്‌കനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ ജവഹര്‍ കോളനിയില്‍ അനന്തു രാജന്‍ (21), സുനില്‍ മകന്‍ രഞ്ജിത്ത് സുനില്‍ (19) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ഇവര്‍ ജവഹര്‍ കോളനി ഭാഗത്തുള്ള മധ്യവയസ്‌കനെയാണ് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവാക്കള്‍ ലഹരിവസ്തു ഉപയോഗിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് മധ്യവയസ്‌കനെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. തടയാനെത്തിയ ബന്ധുവായ സ്ത്രീയെയും ആക്രമിച്ചു.
തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് യുവാക്കള്‍ കടന്നുകളഞ്ഞു. പിന്നീട് ഇരുവരെയും മംഗളം കലുങ്ക് ഭാഗത്തുവച്ച് പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. മറ്റ് പ്രതികൾക്കായി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.