അടൂര്‍: പോക്‌സോ കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 125000 രൂപ പിഴയും. കൊല്ലം ഉളിയകോവില്‍ ഞാറവിള വടക്കേതില്‍ വീട്ടില്‍ ബാലു (36)വിനെയാണ് ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ ജഡ്ജ് എ. സമീര്‍ ശിക്ഷിച്ചത്.
2017 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം അടുത്ത വീട്ടില്‍ കെട്ടിടനിര്‍മാണത്തിനു വന്ന പ്രതി വെള്ളം കുടിക്കാനെന്ന വ്യാജേനെയെത്തി അതീജീവതയെ കടന്നുപിടിക്കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമവും പാക്‌സോ നിയമവും പ്രകാരം കുറ്റക്കാരനാന്നെന്നു കണ്ട പ്രതിക്ക് വിവിധ വകുപ്പുകളിലായി 10 വര്‍ഷം കഠിന തടവും 125000 രൂപ പിഴയും വിധിച്ചു. പിഴത്തുക അടയ്ക്കുന്ന പക്ഷം അതില്‍നിന്നും 1,00,000 രൂപ നല്‍കണമെന്നും പിഴത്തുക അടയ്ക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിതാ ജോണ്‍ ഹാജരായ കേസില്‍ 12 സാക്ഷികളെ വിസ്തരിച്ചു. പന്തളം പോലീസ് ഇന്‍സ്പക്ടറായിരുന്ന ആര്‍. സുരേഷാണ് കേസ് അന്വേഷിച്ചത്.