മാന്നാര്‍: വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച മൂന്നംഗസംഘം അറസ്റ്റില്‍. നിരണം മണപ്പുറത്ത് വീട്ടില്‍ സുരാജ് (36), നിരണം മണപ്പുറത്ത് നാമങ്കരി വീട്ടില്‍ ഷാജന്‍ (45) നിരണം ചെമ്പില്‍ വീട്ടില്‍ വിനീത് തങ്കച്ചന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
പരുമല തിക്കപ്പുഴയിലെ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ച മിനി ലോറിയില്‍നിന്നും ബാറ്ററി മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്.
കഴിഞ്ഞ 12നായിരുന്നു സംഭവം. സുരാജ് പരുമലയിലെ ബാറ്ററി കടയില്‍ ഫോണില്‍ വിളിച്ച് പഴയ ബാറ്ററി വിലയ്‌ക്കെടുക്കുമോ എന്ന് അന്വേഷിച്ചു. തുടര്‍ന്ന് സംഘം ബാറ്ററിക്കടയില്‍ എത്തി. ഇവിടെ നിന്നും ലഭിച്ച സി.സി.ടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. മോഷ്ടിച്ച ബാറ്ററി ബുധനൂരിലെ ആക്രി കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു.
ഇവര്‍ക്കെതിരെ പുളിക്കീഴ്, മാന്നാര്‍ പോലീസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ ജെ. ഷെജീം, ഷിജു.പി. സാം, എ.എസ്.ഐമാരായ എസ്.എസ്.അനില്‍, സദാശിവന്‍, സി.പി.ഒമാരായ രാജേഷ്, നവീന്‍, അനൂപ്, സുദീപ്, ദീപക് എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.