കൊല്ലം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. ആനതറമല സ്വദേശിയായ വിഷ്ണുലാലാണ് (28) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കൊല്ലം കടയ്ക്കലിലാണ് സംഭവം. കുട്ടിയിൽ മാനസിക പ്രശനങ്ങളും വിഷാദരോഗവും കണ്ടെതിനെത്തുടർന്ന് മാതാവ് വിവരം തിരക്കിയെങ്കിലും കുട്ടി തുറന്നു പറയാൻ തയ്യാറായില്ല. തുടർന്ന് മാതാവ് കടയ്ക്കൽ സിഐ രാജേഷിനെ അറിയിക്കുകയും മാതാവിനൊപ്പം സ്റ്റേഷനിൽ എത്തിയ പതിനഞ്ചുകാരി വനിത പോലീസ് ഉദ്യോഗസ്ഥരോട് താൻ നിരന്തരം പീഡനത്തിന് ഇരയായായ വിവരം അറിയിക്കുകയുമായിരുന്നു.
തുടർന്ന് കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി 19 മുതൽ വിഷ്ണു തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായും പീഡനവിവരം പുറത്ത് പറഞ്ഞാൽ വിവാഹം കഴിക്കില്ലന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി
തുടർന്ന് വിഷ്ണുലാലിനെതിരെ കുട്ടികൾക്കെതിരെയുളള ലൈംഗിക അതിക്രമം തടയൽ തുടങ്ങി അനുബന്ധവകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി വിഷ്ണുലാലിനെ സ്വന്തം വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു.
പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് എത്തി കുട്ടിയെ പീഡിപ്പിച്ചതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. തുടർന്ന് യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.