കോളേജിൽ നിന്ന് മടങ്ങിയ വിദ്യാർഥിക്ക് സ്കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച്  ദാരുണാന്ത്യം

author-image
neenu thodupuzha
New Update

പത്തനംതിട്ട: സ്കൂട്ടർ ടോറസുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മല്ലപ്പള്ളി പാടിമണ്‍ ഇലവനോലിക്കല്‍ ഓലിക്കല്‍ പാറയില്‍ ചാക്കോ വര്‍ഗീസ് മകന്‍ ജിബിന്‍ ചാക്കോ വര്‍ഗീസ് (22) മരിച്ചത്.

Advertisment

publive-image

മല്ലപ്പള്ളി - റാന്നി റോഡില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു   അപകടം.അംബിപ്പടിക്ക് സമീപത്ത് വെച്ചാണ് അപകടം. മരിച്ച ജിബിൻ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയാണ്. ആലപ്പുഴ കരുവാറ്റ സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം ജിബിന്‍ പൂര്‍ത്തിയാക്കിയിരുന്നു.

കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി മല്ലപ്പള്ളി ഭാഗത്തേക്ക് വന്ന ടോറസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അടുത്ത ആഴ്ച ചെന്നൈയില്‍ ജോലിക്ക് പോകാനിരിക്കുകയാണ് അപകടം. മല്ലപ്പള്ളി ജോര്‍ജ് മാത്തന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം സംസ്‌കരിക്കും. കീഴ്‌വായ്പൂര് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Advertisment