അടിമാലി: മദ്യവില്‍പ്പനയ്ക്കിടെ വയോധികനടക്കം രണ്ടുപേര്‍ പിടിയില്‍. എക്‌െസെസ് റേഞ്ച് ഉദ്യോഗസ്ഥ സംഘം കുരിശുപാറ ടൗണില്‍ നടത്തിയ റെയ്ഡിലാണ് രണ്ടുപേര്‍ പിടിയിലായത്. കുരിശുപാറ കരയില്‍ അരുണ്‍ ഭവനില്‍ കാസയ്യ (46), പള്ളിപ്പറമ്പില്‍ രാജാമണി (63) എന്നിവരെയാണ് ടൗണിന് സമീപത്ത് കൂടിയൊഴുകുന്ന പുഴയോരത്ത് കടകള്‍ക്ക് താഴെ തോടിനരികില്‍ മദ്യവില്‍പ്പനയ്ക്കിടെ പിടിച്ചത്.
600 മില്ലി മദ്യമാണ് പിടികൂടിയത്. എക്‌സെസുകാര്‍ വരുന്നതുകണ്ട് ബാക്കി മദ്യം പുഴയിലേക്കെറിഞ്ഞു. കുരിശുപാറ ടൗണിലും പരിസരത്തും പരസ്യമദ്യപാനവും മദ്യവില്‍പ്പനയും ഉള്ളതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം റെയ്ഡിനെത്തിയത്. പ്രതികളില്‍ രാജാമണിയെ ജാമ്യത്തില്‍ വിട്ടു. കാസയ്യയെ തൊടുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എക്‌െസെസ് ഇന്‍സ്‌പെക്ടര്‍ എ. കുഞ്ഞുമോന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.എ സെബാസ്റ്റിയന്‍, കെ.പി. റോയിച്ചന്‍, സിവില്‍ എക്‌െസെസ് ഓഫീസര്‍മാരായ മീരാന്‍ കെ.എസ്, രാഹുല്‍ കെ രാജ്, ഹാരിഷ് െമെതീന്‍, ഡ്രൈവര്‍ ശരത് എസ്.പി എന്നിവരും പങ്കെടുത്തു.