New Update
മൂലമറ്റം: ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് 80 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് പരുക്കേറ്റു. കട്ടപ്പന സ്വദേശിയായ അതുലിനാണ് (24) പരുക്കേറ്റത്. അതുലിനെ ഓടി കുടിയ നാട്ടുകാരും കുളമാവ് പോലീസും ചേര്‍ന്ന് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisment
അതുലിന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. തൊടുപുഴ പുളിയംമല റോഡില്‍ തുമ്പിച്ചിക്ക് സമീപമാണ് അപകടം. വ്യാഴാഴ്ച 2 മണിയോടു കൂടിയാണ് അപകടം. കട്ടപ്പനയിൽ നിന്ന് മൂലമറ്റം ഭാഗത്തേക്ക് വന്ന വണ്ടി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കമുകില്‍ തട്ടി നിന്നു.
കമുകില്‍ തട്ടി നിന്നില്ലായിരുന്നെങ്കില്‍ വണ്ടി ഒരു വലിയ കിണറ്റില്‍ വീഴുമായിരുന്നു. വന്‍ അപകടം ഒഴിവായി.