കായംകുളം: ബാംഗ്ലൂരില്‍നിന്നും മാരകമയക്കുമരുന്നായ എം.ഡി.എം.എ. വാങ്ങി നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിവരികയായിരുന്നു ഇയാള്‍. വള്ളികുന്നം, നൂറനാട് തുടങ്ങിയ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നതിലേക്കായി ബാംൂരില് നിന്നുള്ള സ്വകാര്യ ബസില്‍ കായംകുളത്ത് വന്നിറങ്ങിയ വള്ളികുന്നം കടുവിനാല്‍ മുറിയില്‍ മലവിള വടക്കതില്‍ വീട്ടില്‍ സഞ്ചു(31)വാണ് കായംകുളം പോലീസിന്റെ പിടിയിലായത്.
ഇയാളുടെ കയ്യിലുള്ള ഷോള്‍ഡര്‍ ബാഗില്‍ നിന്നും ഉദ്ദേശം 4 ലക്ഷം രൂപ വിപണി വില വരുന്ന 84.24 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. വള്ളികുന്നം, നൂറനാട്, കുറത്തികാട്, വെച്ചൂച്ചിറ, കരീലക്കുളങ്ങര, വളാഞ്ചേരി തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളില്‍ ഇരുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
2023 ജനുവരി മാസത്തില്‍ കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞതിനുശേഷം പുറത്തുവന്ന ഇയാള്‍ മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ടു വരുന്നതായി വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം ഡി.വൈ.എസ്.പി. അജയ്‌നാഥിന്റെ നേതൃത്വത്തില്‍ കനകക്കുന്ന് സി.ഐ. വിജയകുമാര്‍, കായംകുളം എസ്.ഐ. ഉദയകുമാര്‍, ഡാന്‍ സാഫ് അംഗങ്ങളായ എസ്.ഐ. സന്തോഷ്, പോലീസുകാരായ മുഹമ്മദ് ഷാഫി, ഹരികൃഷ്ണന്‍, കായംകുളം പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ. സജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ റെജി, ശ്യാം, സബീഷ് , അജി, വിശാല്‍, ശിവകുമാര്‍, വിനീത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം കൂടുതല്‍ പേര്‍ മയക്കുമരുന്ന് വിപണനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരുന്നതായി കായംകുളം പോലീസ് അറിയിച്ചു.