അച്ചനെ വീട്ടില്‍ വന്ന് ലോക്കേഷനിലേക്ക് കൊണ്ടുപോയി, ഒരു ദിവസം ഷൂട്ട് ചെയ്തു, പിന്നീട് ഒരു അറിവുമില്ല, ആ പടത്തില്‍ വേറെ ആളെ വച്ച് അഭിനയിപ്പിച്ചു, വിളിച്ച് പറയാനുള്ള മര്യാദ പോലും കാണിച്ചില്ല, അങ്ങനെയുള്ള ഒരാള്‍ വേറെ ആളെക്കുറിച്ച് കുറ്റം പറയുമ്പോള്‍ എന്താണ് പറയേണ്ടത്? ഓരോ ആള്‍ക്കാര്‍ക്കും ഓരോ രീതിയാണ്, ശരിയാക്കാന്‍ നടന്നിട്ട് കാര്യമില്ല, തെറ്റ് ചെയ്താല്‍ എവിടെ നിന്നെങ്കിലും കറങ്ങിത്തിരിഞ്ഞ് കിട്ടുമെന്നും അര്‍ജുന്‍ അശോകന്‍

author-image
neenu thodupuzha
New Update

നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനുമെതിരെ അച്ചടക്കമില്ലായ്മ ആരോപിച്ചും സംവിധായകരേയും നിര്‍മ്മാതാക്കളേയും മാനിക്കുന്നില്ല, സിനിമയുടെ ചിത്രീകരണത്തോട് സഹകരിക്കുന്നില്ല, സമയത്ത് എത്തുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയിലെ ലഹരി ഉപയോഗവും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഇപ്പോള്‍ വിഷയത്തില്‍ ഒരു സംവിധായകനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് നടന്‍ ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍.

Advertisment

publive-image

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനായ അര്‍ജുന്‍ ശ്രീനാഥ് ഭാസിയുടെ അടുത്ത സുഹൃത്തു കൂടിയാണ്. ഇരുവരും ചില സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അര്‍ജുന്‍ അശോകന്റെ തുറന്നു പറച്ചില്‍.

publive-image

എല്ലാത്തിനും രണ്ട് ഭാഗങ്ങളുണ്ട്. രണ്ടും കേട്ടതിന് ശേഷമേ വിധി പറയാവൂ. ഒരു ഇന്റര്‍വ്യൂവില്‍ ഭാസിയെ പറ്റി ഭയങ്കര മോശമായി ഒരാള്‍ സംസാരിച്ചു. ആരാണെന്ന് ഞാന്‍ പറയുന്നില്ല. അദ്ദേഹത്തില്‍ നിന്നും എന്റെ അച്ഛന് ഒരു അനുഭവമുണ്ടായിട്ടുണ്ട്. ഒരു ദിവസം വീട്ടില്‍ വന്ന് ഷൂട്ടിങ് ലോക്കേഷനിലേക്ക് പിക്ക് ചെയ്തുകൊണ്ട് പോയി. ഒരു ദിവസം ഷൂട്ട് ചെയ്തു. പിന്നീട് ഒരു അറിവുമില്ല. പിന്നെ ആ പടം പാക്കപ്പായെന്നാണ് അറിയുന്നത്. ആ പടത്തില്‍ വേറെ ആളെ വച്ച് അഭിനയിപ്പിച്ചു. വിളിച്ച് പറയാനുള്ള മര്യാദ പോലും പുള്ളിക്കാരന്‍ കാണിച്ചില്ല. അങ്ങനെയുള്ള ഒരാള്‍ വേറെ ആളെക്കുറിച്ച് കുറ്റം പറയുമ്പോള്‍ എന്താണ് പറയേണ്ടത്?. അതേസമയം, എനിക്ക് അത് കണ്ടിട്ട് ഭയങ്കര ചിരിയാണ് വന്നത്.

publive-image

പുള്ളി ഒരാളെ പറ്റി കുറ്റം മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതിന്റെ ബാക്കി സൈഡും കൂടി അറിയണം. പിന്നെ ഓരോ ആള്‍ക്കാര്‍ക്കും ഓരോ രീതിയാണ്. അത് ശരിയാക്കാന്‍ നടന്നിട്ട് കാര്യമില്ല. നമ്മള്‍ നമ്മുടെ കാര്യം നോക്കുകയാണ് വേണ്ടത്. നമുക്ക് ശരിയായിട്ട് നിക്കാം. തെറ്റ് ചെയ്താല്‍ എവിടെ നിന്നെങ്കിലും കറങ്ങിത്തിരിഞ്ഞ് കിട്ടിക്കോളുമെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു.

Advertisment