New Update
കുമളി: ചാരായം വാറ്റുന്നതിനിടെ ഒരാള്‍ പിടിയില്‍. വെള്ളാരംകുന്ന് ബാബുജി കോളനിയില്‍ നാഗരാജി (49)നെയാണ് എക്സൈസ് സംഘം പിടികൂടിയത്.
Advertisment
വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ. അനീഷിന്റ നേതൃത്വത്തിലായിരുന്നു പരിശോധന. ഇയാള്‍ താമസിക്കുന്ന വീട്ടില്‍ സ്ഥിരമായി ചാരായം വാറ്റി വില്‍പ്പന നടത്തുന്നു എന്ന പരാതി ഉയര്‍ന്നിരുന്നു. വീടിന്റെ അടുക്കളയില്‍ രണ്ട് പ്ലാസ്റ്റിക്ക് കുടങ്ങളിലായി സൂക്ഷിച്ചിരുന്ന 50 ലിറ്റര്‍ കോടയും ഒരു ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി.
പ്രിവന്റീവ് ഓഫീസര്‍മാരായ ബെന്നി ജോസഫ്, ബി. രാജ്കുമാര്‍, സിവില്‍ എക്‌െസെസ് ഓഫീസര്‍മാരായ ടി.എ. അനീഷ്, പി.എന്‍. ശശികല, എസ്. ഷിബിന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.