പുതിയ ഭക്ഷണ രീതികളുടെ കടന്നു വരവോടെ നമ്മുടെ ആഹാരരീതികളില്‍ മാറ്റം വന്നു. ജങ്ക് ഫുഡുകളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുമാണ് എല്ലാവര്‍ക്കും പ്രിയം.
ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ധാരാളം ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ചേന. ധാരാളം മിനറല്‍സും കാത്സ്യവും അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകള്‍ക്ക് കരുത്ത് പകരാന്‍ ചേന ഉത്തമമാണ്.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഇന്‍സുലിന്റെ അളവ് നിയന്ത്രിച്ച് പ്രമേഹം നിയന്ത്രിക്കാനും ചേനയ്‌ക്ക് സാധിക്കും. നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സാധിക്കും.
നല്ല ചര്‍മം കൈവരാനും കൊളസ്‌ട്രോള്‍ കുറച്ച് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചേനയ്‌ക്ക് സാധിക്കും. അതിനാല്‍ തന്നെ ഉത്തമമായ ഒരു വിഭവമാണ് ചേന. നിശ്ചിത ഇടവേളകളില്‍ ഇത് ശീലമാക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമാണ്.