കൊച്ചി: അതിമാരക രാസലഹരിയായ എം.ഡി.എം.എയുമായി കോട്ടയം സ്വദേശികള്‍ പിടിയില്‍. കോട്ടയം, മണര്‍കാട്, പാലക്കുഴിയില്‍ വീട്ടില്‍ മെന്‍സണ്‍(22), കോട്ടയം മണര്‍കാട് മൂലേപ്പറമ്പില്‍ വീട്ടില്‍ അബി ചെറിയാന്‍ (18) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത് .
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി ഡി.സി.പി ശശിധരന്റെ
നിര്‍ദ്ദേശപ്രകാരം പനങ്ങാട് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജിന്‍സണ്‍ ഡൊമിനിക് നേതൃത്വത്തിലുളള അന്വേഷണസംഘമാണ് മരട്, നെട്ടൂര്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് റോഡ് ജൂബിലി ജംഗ്ഷനു സമീപത്തു നിന്നും പ്രതികളെ പിടികൂടിയത്.
പ്രതികളില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.56 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. എസ്.ഐ സൈജു, എസ്.ഐ അനസ്, എസ്.സി.പി.ഒ മഹേഷ്, സി.പി.ഒമാരായ മഹേഷ് കുമാര്‍, രാഹുല്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു .