ഞാനും എന്റെ ഭാര്യയും തമ്മില്‍ 18 വയസിന്റെ വ്യത്യാസമുണ്ട്, ഒരു പ്രമുഖ മാധ്യമം കൊടുത്തത് 'നാല്‍പ്പത്തി മൂന്നുകാരന്‍ ചെമ്പന് ഇരുപത്തി മൂന്നുകാരി മറിയം വധു' എന്നാണ്, വേറെ എന്തൊക്കെ ഹെഡിങ് അതിനു കൊടുക്കാം, ഞാന്‍ സന്തുഷ്ടകരമായ ജീവിതത്തിലാണ്, എനിക്ക് ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ടെന്‍ഷനാകണ്ട കാര്യമില്ല, പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല, ഞാന്‍ എന്താണെന്നുള്ളത് എന്റെ ഭാര്യയില്‍ ഇരിക്കട്ടെയെന്നും നടന്‍ ചെമ്പന്‍ വിനോദ് 

author-image
neenu thodupuzha
New Update

ലോക്ഡൗണ്‍ സമയത്തായിരുന്നു നടന്‍ ചെമ്പന്‍ വിനോദിന്റെയും മറിയം തോമസിന്റെയും രജിസ്റ്റര്‍ വിവാഹം. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരുടെയും വിവാഹചിത്രവും വിശേഷങ്ങളും വൈറലായിരുന്നു. ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹമായിരുന്നു. സൈക്കോളജിസ്റ്റും സൂംബ ട്രെയിനറുമാണ് മറിയം. ഇവരുടെ പ്രായവ്യത്യാസത്തെക്കുറിച്ച് ചിലയാളുകള്‍ക്കിടയില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും നിറഞ്ഞ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ആ സമയത്ത് വന്ന വാര്‍ത്തയെക്കുറിച്ച് ഒരു ചനലിനു നല്‍കിയ അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ചെമ്പന്‍ വിനോദ്.

Advertisment

publive-image

'' നമ്മുടെ എല്ലാ കാലഘട്ടത്തിലും നല്ലതും മോശവുമായ വാര്‍ത്തകള്‍ സംഭവിക്കുന്നുണ്ട്. പണ്ടും ഇതൊക്കെ നടക്കുന്നുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയ അത്ര ആക്റ്റീവ് ആയിരുന്നില്ല. ഇപ്പോള്‍ ആര്‍ക്കും ഒരു ഇന്‍സ്റ്റാഗ്രാം ലൈവിലൂടെ പോയി എന്തും പറയാം. മീഡിയ എന്ന് പറയുന്നത് അങ്ങനെയാണ്. ഞാനും എന്റെ ഭാര്യയുമായി പതിനെട്ടു വയസ് വ്യത്യാസമുണ്ട്. ഒരു പ്രമുഖ മാധ്യമം കൊടുത്തത് 'നാല്‍പ്പത്തി മൂന്നുകാരന്‍ ചെമ്പന് ഇരുപത്തി മൂന്നുകാരി മറിയം വധു' എന്നാണ്.

publive-image

വേറെ എന്തൊക്കെ ഹെഡിങ് അതിനു കൊടുക്കാം. മീഡിയ അങ്ങനെയാണ്. മീഡിയ പകര്‍ന്നു കൊടുക്കുന്ന സമൂഹമാണ് ഇവിടെയുള്ളത്. എന്നെ ഇതൊന്നും ബാധിക്കില്ല. എന്റെ ജീവിതവുമായി ഇത് എങ്ങനെ കണക്ടാകും. ഞാന്‍ സന്തുഷ്ടകരമായ ജീവിതത്തില്‍ ആണുള്ളത്. എനിക്ക് ഇത്തരത്തിലുള്ള കാര്യങ്ങളില്‍ ടെന്‍ഷന്‍ ആകേണ്ട കാര്യമില്ല. ഞാന്‍ ആലോചിച്ചത് ഇവര്‍ക്ക് എന്തൊക്കെ ടൈറ്റില്‍ ആ വാര്‍ത്തയ്ക്ക് കൊടുക്കമെന്നാണ്.

publive-image

ഒരു ജനതയ്ക്ക് കൊടുക്കേണ്ടത് എന്താണ് എന്ന് മീഡിയയ്ക്ക് അറിയാം. ഒരിക്കല്‍ പോലും പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. കാരണം പ്രതികരിക്കണമെങ്കില്‍ ഇവിടെ ആഴത്തിലുള്ള അറിവ് വേണം, എനിക്ക് അതില്ല. ഉദാഹരണമായി ബസ് വെയിറ്റിങ് ഷെഡില്‍ കണ്ടിട്ടില്ലേ ഇന്നയാളുടെ ഫണ്ടില്‍ നിന്നും നിര്‍മിച്ചതെന്ന്. അത് എഴുതാന്‍ വേണം 2000 രൂപ. അത് ജനങ്ങളുടെ ഫണ്ടില്‍ നിന്നാണ്. അത് എഴുതി വയ്ക്കേണ്ട കാര്യമുണ്ടോ. അതിലും എന്റെ പൈസയുണ്ടാകും. ഞാന്‍ അതില്‍ ചോദിക്കാന്‍ പോയി കഴിഞ്ഞാല്‍ അതിനു നിയമമുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ എന്റെ സ്‌റ്റേറ്റ്‌മെന്റ് തെറ്റാണ്. അതുകൊണ്ട് എന്റെ മനസില്‍ ഈ ചിന്തയുണ്ടെങ്കിലും പ്രതികരിക്കാറില്ല.

publive-image

ഞാന്‍ ഒന്നും അറിയാതെ സിനിമയില്‍ വന്നയാളാണ്. ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കുക മാത്രമാണ് എന്റെ കര്‍ത്തവ്യം. ഇത്തരം കാര്യങ്ങള്‍ക്ക് ഞാന്‍ പ്രതികരിക്കാനുള്ളയാളല്ല. ഞാന്‍ ഇനി ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്താണെന്നുള്ളത് എന്റെ ഭാര്യയില്‍ ഇരിക്കട്ടെ''- ചെമ്പന്‍ വിനോദ് പറയുന്നു.

Advertisment