ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബമാകുന്നതാണെന്നും കല്യാണമാണ് സക്‌സസെന്നും ഞാന്‍ വിചാരിച്ചിരുന്നു, എന്റെ ഭര്‍ത്താവ് എനിക്കെതിരെ സംസാരിച്ചാല്‍ എന്റെ വിചാരം ചേട്ടന് എന്നെ എന്തും പറയാമെന്നാണ്, അത് അവകാശമാണെന്ന് ഞാന്‍ വിശ്വസിച്ചു, അങ്ങനെയൊന്നില്ലെന്ന് എനിക്കന്നു മനസിലായില്ല, എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്‌നമുണ്ടെങ്കിലും സഹിക്കണമെന്നായിരുന്നു, പലരും അതു തിരിച്ചറിയുമ്പോള്‍ വൈകും; കണ്ടീഷണിങ്ങിന്റെ മറ്റൊരു പേരാണ് നാട്ടുനടപ്പെന്നും നവ്യാ നായര്‍ 

author-image
neenu thodupuzha
New Update

നന്ദനം, ഇഷ്ടം, മഴത്തുള്ളിക്കിലുക്കം തുടങ്ങിയ ചിത്രങ്ങളിലെ നാട്ടിന്‍ പുറത്തുകാരിയായി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് നവ്യാ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നടി ഒരുത്തീ എന്ന സിനിമയിലൂടെ മികച്ച തിരിച്ചു വരവു നടത്തിയിരുന്നു. ജാനകി ജാനേയാണ് നവ്യയുടെ പുതിയ സിനിമ. എന്നാല്‍, ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലൂടെ വിവാഹശേഷം തന്റെ ആഗ്രഹങ്ങള്‍ മാറ്റി വയ്‌ക്കേണ്ടി വന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. വ്യയുടെ വാക്കുകള്‍ ഇങ്ങനെ...

Advertisment

publive-image

''ഞാന്‍ സിനിമയില്‍ തിരിച്ചു വരണമെന്ന് ആഗ്രഹിച്ചയാളല്ല. മതിയായെന്ന് തോന്നിയാണ് നിര്‍ത്തിയത്. എല്ലാ ദിവസവും ഇത് തന്നെയല്ലേ ചെയ്യുന്നത്. അങ്ങനെയാണ് കല്യാണം കഴിച്ചത്. ആ സമയത്ത് ഞാന്‍ വളരെ ഹാപ്പിയായി. ഒരു കണ്ടീഷനിംഗ്് കൂടിയായിരുന്നു അത്. കല്യാണം കഴിച്ചാല്‍ പിന്നെ അഭിനയിക്കില്ലെന്നത് നാട്ടു നടപ്പായിരുന്നു. അത് തന്നെയായിരുന്നു ഞാനും വിശ്വസിച്ചിരുന്നത്. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ലക്ഷ്യം കുടുംബമാകുക എന്നതാണെന്നാണ് ഞാന്‍ വിചാരിച്ചത്.

publive-image

കല്യാണം കഴിച്ച് കുടുംബമാകുന്നതാണ് സക്‌സസെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ചെറുപ്പത്തില്‍ നമ്മള്‍ കേട്ട് പോകുന്ന കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. എന്റെ മോന്‍ ഒരിക്കലും ഇത് കേള്‍ക്കുന്നുണ്ടാകില്ല. പക്ഷെ ചെറുപ്പത്തില്‍ വേറൊരു വീട്ടിലോട്ട് പോകേണ്ടതാണെന്ന് എപ്പോഴും നമ്മളെ ഓര്‍മ്മിപ്പിക്കും.

publive-image

അതുകൊണ്ട് ഞാന്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ പോലും തിരിച്ചറിഞ്ഞിട്ടില്ല. ഉദാഹരണത്തിന് എന്റെ ഭര്‍ത്താവ് എനിക്കെതിരെ സംസാരിച്ചാല്‍ എന്റെ വിചാരം എന്റെ വിചാരം പുള്ളിക്ക് എന്നെ എന്തും പറയാമെന്നാണ്. അത് ചേട്ടന്റെ അവകാശമാണെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. അങ്ങനെയൊന്നുമില്ലെന്ന് എനിക്ക് മനസിലായില്ല. 20-ാം വയസിലാണ് ഞാന്‍ കല്യാണം കഴിച്ചത്. പക്വതയുള്ള പ്രായമാണ്. ഒപ്പം ഞാനിത്ര എസ്റ്റാബ്ലിഷ്ഡായിട്ടുള്ള നവ്യ നായരാണ്. എനിക്ക് പോലും തോന്നിയിരുന്നത് എന്ത് പ്രശ്‌നമുണ്ടെങ്കിലും സഹിച്ചേ പറ്റൂവെന്നാണ്.

publive-image

വിവാഹ ശേഷം തനിക്ക് യു.പി.എസ്.സി. എക്‌സാം എഴുതാന്‍ പറ്റാഞ്ഞത് ഇപ്പോഴും ഒരു വിഷമമാണ്. കൊച്ചിലേ തൊട്ടുള്ള ആഗ്രഹമായിരുന്നു. പക്ഷെ ഞാന്‍ പെട്ടെന്ന് ഗര്‍ഭിണിയായി. നമുക്ക് അതൊന്നും വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ല. കുഞ്ഞായപ്പോഴും ഏജ് ലിമിറ്റ് പ്രശ്‌നമല്ലായിരുന്നു. അപ്പോള്‍ ചേട്ടന്‍ പറഞ്ഞു മോനൊക്കെ ചെറുതാണെന്ന് അവന് വാഷ് റൂമില്‍ പോകാന്‍ സ്വന്തമായി അറിയില്ല. അത് കഴിഞ്ഞപ്പോഴും എന്റെ പ്രായ പരിധി കഴിഞ്ഞു. അത് വലിയൊരു വിഷമമായിരുന്നു. വളരെ നാളത്തെ ആഗ്രഹമായിരുന്നു.

publive-image

അത് കഴിഞ്ഞ് ഡാന്‍സില്‍ ഡിഗ്രിയെടുത്ത് പി.എച്ച്.ഡി. ചെയ്യാമെന്ന്. അപ്പോള്‍ എനിക്ക് കറസ്‌പോണ്ടന്റായി ശാസ്ത്ര യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷിച്ചു. ഇതെല്ലാം ചേട്ടന്‍ തന്നെയാണ് അയച്ചത്. മാസത്തില്‍ രണ്ട് തവണ നമ്മള്‍ അവിടെ പോകണം. ആറ് ദിവസം അവിടെ നില്‍ക്കണം. പക്ഷെ, ഇന്റര്‍വ്യൂവിന് കോള്‍ വന്നപ്പോഴേക്കും ചേട്ടന്‍ പോകണ്ടെന്ന് പറഞ്ഞു.

publive-image

എനിക്കിപ്പോഴും അതെന്തിനാണെന്ന് അറിയില്ല. മോന്‍ ചെറുതാണ്. ഇപ്പോള്‍ പോകണ്ടെന്ന് പറഞ്ഞു. അങ്ങനെയാണ് നമ്മള്‍ നിസ്സഹാരായി പോകുന്നത്. പതിയെ മാത്രമേ നമ്മള്‍ ഓരോന്ന് തിരിച്ചറിയൂ, ചിലര്‍ തിരിച്ചറിയുമ്പോള്‍ വര്‍ഷങ്ങള്‍ കടന്നു പോകും''- നവ്യ നായര്‍ പറയുന്നു.

Advertisment