വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന എട്ട് വയസുകാരന് നേരെ വളർത്തുനായയുടെ അക്രമണം;  കുട്ടിക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് വീടുകളില്‍ വളര്‍ത്താൻ  നിരോധിക്കപ്പെട്ട  പിറ്റ് ബുള്‍ ഇനം നായ  

author-image
neenu thodupuzha
Updated On
New Update

കൊച്ചി: ഫോർട്ട് കൊച്ചിയിൽ വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന എട്ടു വയസ്സുകാരനെ സമീപത്തെ വീട്ടിലെ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട വളര്‍ത്തുനായ ആക്രമിച്ചു. കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

publive-image

കൊച്ചി വെളിമന്ദിരം പള്ളിക്ക് പിന്നില്‍ താമസിക്കുന്ന ഫ്രാന്‍സിസ് റയാന്റെ മകന്‍  ആല്‍ട്ടണ്‍ റോബര്‍ട്ടി(8)നാണ് വലതു തോളിലും കൈയ്ക്കും നായയുടെ കടിയേറ്റത്. വീടുകളില്‍ വളര്‍ത്തുന്നതിന് നിരോധിക്കപ്പെട്ട ആക്രമണ സ്വഭാവമുള്ള പിറ്റ് ബുള്‍ ഇനത്തിൽപ്പെട്ട നായാണ് കുട്ടിയെ ആക്രമിച്ചത്.

ഗുരുതര പരിക്കേറ്റ കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചു.  കുട്ടിക്ക് സര്‍ജറി അടക്കമുള്ള ചികിത്സ ആവശ്യമാണ്. സംഭവത്തില്‍ ഫോര്‍ട്ട്കൊച്ചി പോലീസ് കേസെടുത്തു.  കുട്ടിയെ അക്രമിച്ച നായയ്ക്ക് കൃത്യമായ ലൈസൻസ് ഉണ്ടോ എന്നതടക്കമുള്ളവയാണ് പോലൂസ് അന്വേഷിക്കുന്നത്.

Advertisment