New Update
പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിലെ വിവാദ പൂജ കേസിൽ ഒരാൾ കൂടി പിടിയിലായി. പൂജ നടത്തിയ ശാന്തി നാരായണനും തമിഴ്നാട് സ്വദേശികൾക്കും ഇടയിൽ മധ്യസ്ഥനായി പ്രവർത്തിച്ച കുമളി ആനവിലാസം അയ്യപ്പൻ കോവിൽ സ്വദേശി ചന്ദ്രശേഖറാ (കണ്ണൻ)ണ് അറസ്റ്റിലായത്.
Advertisment
പൂജ നടത്തിയ തൃശൂർ സ്വദേശി നാരായണൻ പോറ്റി, ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളുമടക്കം 6 പേർ ഇനി പിടിയിലാകാനുണ്ട്. ചന്ദ്രശേഖരനാണ് പൂജ നടത്തിയ ആളുകളെ അറസ്റ്റിലായ വനവികസന കോർപ്പറേഷനിലെ ഉദ്യോഗസ്ഥരുമായി പരിചയപ്പെടുത്തിയത്.
വനത്തിനുള്ളിൽ അതിക്രമിച്ച് കടന്നുവരുടെ കൂട്ടത്തിൽ ചന്ദ്രശേഖരനുമുണ്ടായിരുന്നു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ. ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.