neenu thodupuzha
Updated On
New Update
അമ്പലപ്പുഴ: കുട്ടിയോടൊപ്പം കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്ത സ്ത്രീയെ കയറിപ്പിടിച്ച ക്ഷേത്ര ശാന്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കൊക്കോതമംഗലം രാജു നിവാസില്‍ രാജേഷി(42)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്.
Advertisment
/sathyam/media/post_attachments/IeHQmlyGNj4viZvNoITS.jpg)
കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്കു പോയ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റിലെ അങ്കമാലി സ്വദേശിനിയായ യാത്രക്കാരിയെയാണ് ഇയാൾ കയറിപ്പിടിച്ചത്. ഇവര്‍ കണ്ടക്ടറോട് പരാതി പറഞ്ഞതിനെത്തുടര്‍ന്ന് വിവരം സ്‌റ്റേഷന്‍ മാസ്റ്ററെ അറിയിക്കുകയായിരുന്നു.
പള്ളിപ്പാട് നരീക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ശാന്തിയായി ജോലി ചെയ്യുകയാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us